Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MA Chidambaram Stadium

സ്റ്റാ​ലി​ൻ സ​ർ​ക്കാ​രി​ന് വി​സി​ൽ പേ​ടി​യോ; ചെ​ന്നൈ​യി​ലെ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ വി​സി​ൽ വി​ല​ക്കി പോ​ലീ​സ്

ചെ​ന്നൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​ര​ത്തി​ന് വേ​ദി​യാ​യ ചെ​ന്നൈ എം.​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ പോ​ലീ​സ് വി​സി​ൽ വി​ല​ക്കി​യെ​ന്ന് ആ​രോ​പ​ണം. ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ടി​വി​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​ണ് വി​സി​ൽ.

മ​ത്സ​ര​ത്തി​ന് എ​ത്തി​യ കാ​ണി​ക​ളോ​ട് വി​സി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ക​യ​റ്റാ​ൻ പ​റ്റി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. വി​ജ​യ് ആ​രാ​ധ​ക​ർ രാ​ഷ്ട്രീ​യ പ്ര​ച​ര​ണം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​മോ എ​ന്ന ഭ​യ​മാ​ണ് ഡി​എം​കെ സ​ർ​ക്കാ​രി​നെ​ന്നാ​ണ് ഉ​യ​രു​ന്ന വി​മ​ർ​ശ​നം.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്നാ​ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വി​സി​ൽ ക​യ​റ്റ​രു​തെ​ന്ന തീ​രു​മാ​നം പോ​ലീ​സി​ന്‍റേ​ത് മാ​ത്ര​മാ​ണെ​ന്നും ത​ങ്ങ​ൾ​ക്ക് അ​തി​ൽ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നു​മാ​ണ് അ​സോ​സി​യേ​ഷ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Latest News

Corehub Up